Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Is Agriculture

Thrissur

കൃ​ഷി​യാ​ണ്, ക​ള​റാ​ണ് ജോ​ർ​ജി​നു ജീ​വി​തം..!

പെ​രി​ഞ്ഞ​നം: കൃ​ഷി ജീ​വ​നും ജീ​വി​ത​വു​മാ​ക്കി​യ​യാ​ൾ. അ​ന്പ​ത്താ​റു​കാ​ര​നാ​യ ഈ ​ക​ർ​ഷ​ക​നെ ഇ​ങ്ങ​നെ​യ​ല്ലാ​തെ വി​ശേ​ഷി​പ്പി​ക്കാ​നാ​കി​ല്ല. ജോ​ർ​ജ് അ​തി​യു​ന്ത​ന് ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണു കൃ​ഷി. മ​ണ്ണി​ലി​റ​ങ്ങാ​ത്ത ഒ​രു ദി​വ​സ​വു​മി​ല്ല. അ​ത​ല്ലാ​തെ മ​റ്റൊ​രു വ​രു​മാ​ന​വു​മി​ല്ല.

പെ​രി​ഞ്ഞ​നം മൂ​ന്നാം വാ​ർ​ഡി​ലെ അ​ന്പ​തു സെ​ന്‍റ് പു​ര​യി​ട​ത്തി​ലാ​ണ് പ​ശു ഫാ​മും മീ​ൻ​വ​ള​ർ​ത്ത​ലു​മ​ട​ക്ക​മു​ള്ള​ത്. പാ​ട്ട​ത്തി​നെ​ടു​ത്ത സ്ഥ​ല​ത്താ​ണു കൂ​ടു​ത​ൽ കൃ​ഷി.

മ​ൾ​ച്ചി​ങ് ഷീ​റ്റ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് കൃ​ഷി. ഭാ​ര്യ മോ​ളി​ക്കാ​ണ് ഫാ​മി​ന്‍റെ ചു​മ​ത​ല. ഒ​രു സ​മ​യ​ത്ത് പ​ശു​ക്ക​ളും എ​രു​മ​യും ഉ​ൾ​പ്പെ​ടെ ഇ​രു​പ​ത് ഉ​രു​ക്ക​ൾ ഫാ​മി​ൽ ഉ​ണ്ടാ​യി​രു​ന്നു. ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ൾ ഗാ​ര്മെ​ന്‍റ്സി​ൽ ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ള​ർ ആ​യും ദു​ബാ​യി​ൽ ഷി​പ്പി​യാ​ർ​ഡി​ലും ജോ​ലി ചെ​യ്ത ജോ​ർ​ജ് നാ​ട്ടി​ലെ​ത്തി കൃ​ഷി​യി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.

വ​ള​മി​ട​ൽ ഒ​ഴി​ച്ചു ബാ​ക്കി കൃ​ഷി​പ്പ​ണി​ക​ളെ​ല്ലാം ഒ​റ്റ​യ്ക്കാ​ണ്. ക​ട​ക​ളി​ലും കൊ​റ്റ​ന​ല്ലൂ​ർ മാ​ർ​ക്ക​റ്റി​ലു​മാ​ണ് വി​ൽ​പ​ന. 2019ൽ ​സം​സ്ഥാ​ന​ത്തെ മി​ക​ച്ച ര​ണ്ടാ​മ​ത്തെ പ​ച്ച​ക്ക​റി ക​ർ​ഷ​ക​നു​ള്ള പു​ര​സ്കാ​രം നേ​ടി. ജി​ല്ലാ​ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും നേ​ടി. ഈ​വ​ർ​ഷം മ​തി​ല​കം ബ്ലോ​ക്ക്ത​ല മി​ക​ച്ച സം​യോ​ജി​ത ക​ർ​ഷ​ക​നു​ള്ള ആ​ത്മ പു​ര​സ്കാ​രം നേ​ടി.

പ്ര​ള​യ​ത്തി​ൽ മ​ത്സ്യ​ക്കൃ​ഷി ന​ശി​ച്ചു വ​ൻ ന​ഷ്ട​മു​ണ്ടാ​യെ​ങ്കി​ലും ജോ​ർ​ജ് ത​ള​ർ​ന്നി​ല്ല. ന​ഷ്ട​പ്പെ​ട്ട​തൊ​ക്കെ ഉ​ത്സാ​ഹം​കൊ​ണ്ടു തി​രി​ച്ചു​പി​ടി​ച്ചു. കൃ​ഷി ലാ​ഭ​മ​ല്ലെ​ന്ന് പ​റ​യു​ന്ന​വ​രോ​ട് ജോ​ർ​ജി​ന് ഒ​ന്നേ പ​റ​യാ​നു​ള്ളൂ - ന​ന്നാ​യി ചെ​യ്താ​ൽ ന​ഷ്ട​മു​ണ്ടാ​കി​ല്ല. ജീ​വി​തം ക​ള​റാ​കാ​ൻ കൃ​ഷി മ​തി.

Latest News

Corehub Up